Thursday, March 15, 2007

സര്‍ഗ്ഗ സംഗീതം- വയലാര്‍ രാമവര്‍‌മ്മ

കവിത പാടി നോക്കാം എന്നു കരുതി


powered by ODEO

വയലാര്‍ രാമവര്‍‌മ്മ എഴുതിയ കവിത - സര്‍ഗ്ഗ സംഗീതം
മധുസൂദനന്‍ നായര്‍ ഈണം കൊടുത്തു..പാടാനുള്ള എളുപ്പത്തിനു വേണ്ടിയാണെന്നു തോന്നുന്നു, “കാടത്തത്തെ..” എന്നു തുടങ്ങുന്ന ഒരു ഖണ്ഡിക അദ്ദേഹം പാടുമ്പോള്‍ ഒഴിവാക്കിയിരുന്നു..
ഒമ്പതാം ക്ലാസ്സില്‍ വെച്ച് യുവജനോത്സവത്തില്‍ പാടാന്‍ വേണ്ടി പഠിച്ചതാണ്..

ബാംഗ്ലൂരിലെ റൂമായിരുന്നു റെക്കോര്‍‌ഡിംഗ് സ്റ്റുഡിയോ..ഓട്ടോ, ടൂ വീലറുകള്‍ ഇവയുടെയെല്ലാം ശബ്ദം അകമ്പടിയായുണ്ട്..
ഒന്നു കേട്ടു നോക്കൂ..

10 comments:

വാവക്കാടന്‍ said...

കവിത പാടി നോക്കാം എന്നു കരുതി...

എന്റെ പുതിയ പാട്ടു പോസ്റ്റ്

ശിശു said...

വാവക്കാടന്‍,
കവിത കേട്ടു
ശിശു പലപ്പോഴും ചൊല്ലിയിട്ടുള്ളതാണീക്കവിത, ഒത്തിരി ഇഷ്ടവുമാണ്‌, ചൊല്ലുമ്പോള്‍ ഒരു ആത്മസതൃപ്തി തോന്നിപ്പിക്കുന്ന കവിതയാണിത്‌.
താങ്കളുടെ ആലാപനത്തില്‍ ലേശം സ്പീഡ്‌ കൂടിപ്പോയില്ലേ എന്നൊരു സംശയം..വാക്കുകള്‍ക്കും അക്ഷരങ്ങള്‍ക്കും കിട്ടേണ്ട വ്യക്തത ഇതുമൂലം കിട്ടുന്നില്ല എന്നൊരു തോന്നല്‍..

സുകുമാരപുത്രന്‍ said...
This comment has been removed by the author.
സുകുമാരപുത്രന്‍ said...

നന്നായിരിക്കുന്നു...
ഇനിയും ഒരു പാടു പ്രതീക്ഷിക്കുന്നു...

Vempally|വെമ്പള്ളി said...

നന്നായിരിക്കുന്നു വാവക്കാടാ, ഇനിയും പോരട്ടെ!

Kiranz..!! said...

പണ്ട് യുവജനോത്സവത്തിനു പാട്ട് പാടാന്‍ കേറുന്നതിനു മുന്‍പ് സ്റ്റേജിനു പിന്നില്‍ പാട്ടെഴുതിയ തുണ്ട് കടലാസും കൊണ്ട് ഒരു അവസാന പ്രാക്ടീസുണ്ട്,അപ്പോള്‍ക്കേള്‍ക്കാം മുമ്പേയുള്ളവന്റെ ഒരു അമറന്‍ പാട്ട്,ഓ ഇനി നമ്മള്‍ മത്സരത്തിനായി പാടിയിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലെന്നും ജഡ്ജസിനു ചായ കുടിക്കാനുള്ള സമയം കൊടുക്കാമെന്നും മനസിലാക്കി സിമ്പിള്‍ ആയിപ്പാടി കൂവല്‍ കേള്‍ക്കാതെ താഴെയിറങ്ങിപ്പോരും...!

പരഞ്ഞു വന്നതെന്തെന്ന് വച്ചാല്‍ ലോ.. ആ മുന്നേപ്പാടിയ പയ്യന്റെ ക്വാളിറ്റിയുണ്ട് ഇപ്പോ ഇതിനു.കണ്‍ഗ്രാറ്റ്സ് വാവേ..!

വാവക്കാടന്‍ said...

ശിശുവേ,
പറഞ്ഞ കാര്യം പല കൂട്ടുകാരും എന്നോടു പറഞ്ഞിട്ടുണ്ട്. വിലയിരുത്തിയതിനു നന്ദി..

ഞാന്‍ കുറച്ചു സ്പീഡാ‍... ;)

സു.പുത്രാ,

നന്ദി..പഠിച്ച ഒരു കവിത കഴിഞ്ഞു, ഇനി അടുത്തത് പഠിക്കട്ടെ ;)


വെമ്പള്ളിയണ്ണാ,

നന്ദി, ഇതു കേട്ടതിന്..

:)

കിരണ്‍സേ ,

ഉവ്വേ..

നന്ദി :)

ഇത്തിരിവെട്ടം|Ithirivettam said...

വാവക്കാടാ നന്നായിരിക്കുന്നു കെട്ടോ... ഇനിയും പ്രതിക്ഷിക്കുന്നു.

Anonymous said...

സത്യം പറഞാല്‍ വിഷമിക്കരുത് താങ്കള്‍ ഒരു സ്വഭാവിക എഴുത്തുകാരന്‍ അല്ല.
കുറെ വായിച്ചതിന്റെ ബലത്തില്‍ അവിടുന്നും ഇവിടുന്നും എന്തൊക്കെയോ എഴുതുന്നു.
വായിക്കാന്‍ രസം തൊന്നീട്ടില്ല. ആകെ ഒരു ഏച്ചു കെട്ടല്‍ ആണു എല്ലാ പോസ്റ്റിലും .
പല ശൈലികള്‍ കൂടിച്ചേര്‍ ന്നു വികൃതമായ പോലെ. വലിയ എഴുത്തുകാരന്‍ ആണെന്ന ഒരു ഭാവവും . സത്യമായിട്ടും ബോര്‍ ആണു മാഷെ. ആളുകളെ ഇങ്ങനെ കൊല്ലണോ?

SHAJI said...

kavitha valare nannayirikunnu.sabhdham athu manoharamakkiyirikunnu